ഗുരുവായൂർ: പെയിന്റിങ് ജോലിക്കിടെ വാട്ടർ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ഗുരുവായൂർ എരങ്ങത്തയില്‍ പറമ്ബില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ് (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള വീട്ടിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. സണ്‍ഷെയ്ഡില്‍ നിന്നുകൊണ്ട് വാട്ടർ ഗണ്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ആക്‌ട്സ് പ്രവർത്തകർ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രേഷ്മ(ആശാ വർക്കർ). മക്കള്‍:രുദ്ര തീർത്ഥ, ധ്രുവ തീർത്ഥ