Social MediaTRENDING
mythenApril 23, 2024
ജയ് ശ്രീറാം തൃശൂരിലെത്തിയത് യാദൃശ്ചികം, നിഷ്കളങ്കം! നാരായണൻ പഞ്ചമം എഴുതുന്നു

തൃശൂരിൽ കുട മാറിയപ്പോൾ മലയാളികളുടെ അയ്യപ്പൻ വന്നില്ല, ഗുരുവായൂരപ്പൻ വന്നില്ല, തൃപ്രയാർ തേവർ വന്നില്ല, കൂടൽമാണിക്യ സ്വാമി വന്നില്ല, പറശ്ശിനിക്കടവ് മുത്തപ്പൻ വന്നില്ല, കാനാടിയിലെ കുട്ടിച്ചാത്തനും വന്നില്ല.
ഉത്തരേന്ത്യയിൽ നിന്ന് ന്യൂനപക്ഷങ്ങളുടെയും ദലിദരുടെയും തല തല്ലിപ്പൊളിക്കാൻ സംഘപരിവാർ ഉപയോഗിക്കുന്ന (ജയ് ശ്രീരാം)രാംലല്ല വന്നു. തികച്ചും യാദൃശ്ചികം, നിഷ്കളങ്കം! അല്ലേ?
സംഘാടകർക്ക് അഭിമാനിക്കാം.
വിദേശികൾ പോലും കാണാൻ എത്തുന്ന കേരളത്തിന്റെ അഭിമാനമായ തൃശ്ശൂർ പൂരത്തിന് ആദ്യമായി രാഷ്ട്രീയനിറം കലർന്ന വർഷം, 2024.
Narayanan Panchamam






