കോഴിക്കോട്: വിദേശത്ത് നിന്ന് മൂന്നു മാസങ്ങള്‍ക്ക് മുമ്ബ് നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ച നിലയില്‍.
ഒളവണ്ണ കൊടിനാട്ട് മുക്കിലാണ് സംഭാവം. കടുക്കാശ്ശേരി താഴം അശ്വതി ഭവനില്‍ എസ്.നകുലൻ (27) ആണ് മരിച്ചത്.
ഏതാനും ദിവസങ്ങളായി ഫോണ്‍ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയിരുന്നു.
പന്തീരങ്കാവ് പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി. താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വിദേശത്ത് ജോലി ചെയ്തിരുന്ന നകുലൻ മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് നാട്ടിലെത്തിയത്. ഷൈജുവിന്റെയും പരേതയായ രത്നമണിയുടെയും മകനാണ്. സഹോദരങ്ങള്‍: രാജീവൻ, അശ്വതി.