KeralaNEWS

കുഞ്ഞിനെ ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി, ചട്ടുകം കൊണ്ട് പൊള്ളിച്ചു, നോക്കിനിന്ന് അമ്മയും !

സ്വന്തം രക്തത്തില്‍ പിറക്കാത്തതിന്റെ ശിക്ഷയാണ് ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ നിറയെ. ആറ്റുകാല്‍ സ്വദേശി അനുവെന്ന നരാധമനാണ് ഏഴു വയസ്സുകാരന്റെ വില്ലനായി മാറിയത്.ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി അനുവിനെ അറസ്റ്റു ചെയ്യുന്നത്.

അനുവിന്റെ മര്‍ദ്ദനം രൂക്ഷമാകുമ്ബോഴും കുട്ടിയുടെ അമ്മ അഞ്ജന നോക്കി നില്‍ക്കുമെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അനു രണ്ടാനച്ഛനാണ്. അഞ്ജനയുടെ ആദ്യ ഭര്‍ത്താവ് ഉപേകഷിച്ചു പോയതോടെ അനുവിനൊപ്പമാണ് അഞ്ജനയുടെയും കുഞ്ഞിന്റെയും താമസം.അയാൾ ഉപേക്ഷിച്ചു പോകാൻ കാരണവും മറ്റൊന്നല്ലായിരുന്നു.അനുവിനു പിന്നാലെ അമ്മ അഞ്ജനയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്കും മാറ്റുകയും ചെയ്തു.

അങ്ങനെ പീഡന ദിവസങ്ങള്‍ക്ക് അവധി നല്‍കി അവന്‍ ഇന്നലെ രാത്രി സമാധാനമായി കിടന്നുറങ്ങി. നടന്നതെല്ലാം, അവന് വഴങ്ങുന്ന രീതിയില്‍ പോലീസിനോട് പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ അംഗങ്ങളോടും പറഞ്ഞു. എത്ര മര്‍ദ്ദനം കിട്ടിയാലും, അമ്മ സമാധാനിപ്പിക്കാന്‍ വരില്ല എന്നതാണ് ആ കുഞ്ഞു മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചത്. തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കുമ്ബോഴും അമ്മ തടയുകയോ, അടുത്തു വരികയോ ചെയ്യില്ല.വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാനച്ഛനെതിരെ വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്. രണ്ടാനച്ഛന്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുഞ്ഞിനെ അടിവയറ്റില്‍ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി.

കുഞ്ഞിന്റെ ശരീരമാകെ മുറിവും അടിയേറ്റതിന്റെ പാടുമുണ്ട്. ചട്ടുകം പൊള്ളിച്ചുവച്ചതിന്റെ പാട് അടിവയറ്റിലുണ്ട്. ഇതെല്ലാം കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകളാണ്. കുട്ടിക്ക് പച്ചമുളക് തിന്നാന്‍ കൊടുക്കുകയും, തിന്നാതിരുന്നാല്‍ വീണ്ടും മര്‍ദിക്കുകയും ചെയ്യും. ഇരു കാലുകള്‍ക്കു താഴെയും മുറിവേറ്റതിന്റെ പാടുകളുണ്ട്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ഒരു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

അഞ്ജനയുടെ മുമ്ബില്‍ വെച്ചായിരുന്നു അനുവിന്റെ മര്‍ദ്ദന മുറകള്‍. എന്നിട്ടും, സ്വന്തം കുഞ്ഞിനെ രക്ഷിക്കാനോ,അരുതെന്നു പറയാനോ അഞ്ജ തയ്യാറായില്ലെന്ന് കുട്ടിതന്നെ പോലീസിനോട് പറയുമ്ബോള്‍ മനസാക്ഷി ഉള്ളവരുടെയെല്ലാം തലകുനിയും.

ആറ്റുകാലില്‍ പീഡിപ്പിക്കപ്പെട്ട ഏഴു വയസ്സുകാരന്റെ അനുഭവം സമാനതകളില്ലാത്തതാണ്. പീഡനത്തിന്റെ തീവ്രത ആരോടും പറയാന്‍ കഴിയാതെ സഹിച്ചു ജീവിച്ച ഏഴു വയസ്സുള്ള കുഞ്ഞിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.എന്തായാലും ജീവിതത്തിൽ ആദ്യമായി അവൻ ഇന്നലെ സമാധാനത്തോടെ ഉറങ്ങി.ഇനിയും അങ്ങനെതന്നെ ആയിരിക്കട്ടെ…

Back to top button
error: