IndiaNEWS

രാമനവമിക്ക് മുസ്ലിം വിദ്വേഷവുമായി റാലി; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ഹൈദരാബാദ്: രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. ഗോഷമഹല്‍ എം.എല്‍.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്.

ഏപ്രില്‍ 17ന് രാമനവമി ദിനത്തില്‍ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. മുസ്ലിം വിദ്വേഷ പാട്ടുകള്‍ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

Signature-ad

അസ്ഫാല്‍ഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ 17ന് സുല്‍ത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗല്‍ഹാട്ടില്‍ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

Back to top button
error: