KeralaNEWS

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദ്ദിച്ച അമ്മ അറസ്‌റ്റിൽ 

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വധശ്രമം, മാരകമായ ആയുധം ഉപയോഗിച്ച്‌ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

പ്രതിക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്

തിരുവനന്തപുരത്ത് ഏഴ് വയസുകാരനാണ് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനമേറ്റത്. ഇയാളെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനില്‍ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ആറ് മാസമായി കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം മര്‍ദിച്ചിരുന്നു.കുട്ടിയുടെ അടി വയറ്റില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചെന്നുമാണ് പരാതി. നായയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മര്‍ദിച്ചുവെന്നും പൊലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനില്‍ കെട്ടിതൂക്കിയതായും പരാതിയുണ്ട്.

Back to top button
error: