വിഷയം സമഗ്രമായി പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശം നല്‍കി. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് വിഷയം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വിഷയം വിശദമായി പരിശോധിക്കുന്നതിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വി.വി. പാറ്റ് രസീതുകളും എണ്ണണമെന്ന് ഹർജികള്‍ കോടതി കേള്‍ക്കുന്നതിനിടയിലാണ് പ്രശാന്ത് ഭൂഷണ്‍ വിഷയം ചൂണ്ടിക്കാട്ടിയത്.
കൂടാതെ വി.വി. പാറ്റിൻറെ ബോക്സിലെ ലൈറ്റ് മുഴുവൻസമയവും ഓണ്‍ ചെയ്തിതിടണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുവഴി വിവി പാറ്റ് സ്ലിപ്പ് ബോക്സിലേക്ക് വീഴുന്നത് വോട്ടർമാർക്കും കാണാൻ സാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.