റിയാദ്: തൃശൂർ സ്വദേശിയായ യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി.
കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജില്‍ കൃഷ്ണ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ടോയ്ലെറ്റില് പോയ ഇദ്ദേഹം തിരിച്ചു വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ നോക്കിയപ്പോള്‍ അവശനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടൻ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടോമൊബൈല്‍ എഞ്ചിനിയറായ സർജില്‍ ഒന്നര മാസം മുമ്ബാണ് റിയാദില്‍ ജോലിക്കെത്തിയത്.പിതാവ്: ഉണ്ണികൃഷ്ണൻ മറ്റപറമ്ബില് ചാത്തൻ, മാതാവ്: വത്സല. സിറില്‍ കൃഷ്ണ സഹോദരനാണ്.