മലപ്പുറം: കേരള സ്റ്റോറി വിഷയത്തില്‍ മുസ്ലിം പണ്ഡിതർക്കെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി.പാളയം ഈദ് ഗാഹില്‍ നടത്തിയ പ്രസംഗത്തില്‍ കേരള സ്റ്റോറി സിനിമയ്ക്കെതിരെ മത പണ്ഡിതർ നടത്തിയ പ്രസംഗം മോശമായി പോയെന്ന് അദ്ദേഹം വ്യക്തമാക്കി.
പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോ.മത ചടങ്ങുകളില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത് തെറ്റായ നടപടിയാണ്.ഈ സിനിമ മുസ്ലിം വിരുദ്ധമല്ല.എന്നാൽ പലരും സിനിമയെ വർഗീയ വത്കരിച്ച്, മുസ്ലിം വികാരംഉണർത്താൻ പറ്റുമോ എന്ന് നോക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈദ് നമസ്കാരത്തിന്റെ ഭാഗമായുളള സന്ദേശത്തിനിടെയാണ് പാളയം ഇമാം ഷുഹൈബ് മൗലവിയും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈന് മടവൂരും കേരളസ്റ്റോറി സിനിമയെയും ലൗ ജിഹാദ് ആരോപണങ്ങളെയും ശക്തമായി എതിര്‍ത്തത്.