വയനാട്: താൻ വയനാട് നിന്നും ഇത്തവണ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി പഴയ പേരായ ഗണപതി വട്ടം എന്നാക്കുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ.
‘ആ സ്ഥലം ഗണപതി വട്ടമാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും ആ സ്ഥലം സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതാണ് താല്‍പ്പര്യം. അക്രമിയായ വ്യക്തിയുടെ പേരില്‍ എന്തിന് ആ സ്ഥലം അറിയപ്പെടുന്നു. ഞങ്ങള്‍ അതിനെ ഗണപതി വട്ടം എന്നാണ് വിളിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു. അതേസമയം, സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സ്ഥലത്തിന്റെ പേര് മാറ്റുന്നത് ലഘുവായ കാര്യമാണെന്ന് തോന്നുമെങ്കിലും ചരിത്രം മാറ്റി എഴുതുക എന്ന സംഘപരിവാര അജണ്ടയുടെ ഭാഗം തന്നെയാണിതെന്ന് സാഹിത്യകാരന് ഒകെ ജോണി പറഞ്ഞു. പിറകോട്ട് പോയാല്‍ നമ്മള് എവിടെ എത്തും. വാസ്തവത്തില്‍ ഭാരതം എന്നാണോ ഇന്ത്യയുടെ പേര്. ബുദ്ധന്റെയും മഹാവീരന്റെയും കാലത്ത് ഇന്ത്യ ഉള്‍പ്പെടുന്ന വിശാല ഭൂപ്രദേശത്തിന്റെ പേര് ജംബുദീപം എന്നാണ്.
ഗണപതി വട്ടം എന്നത് വളരെ ചെറിയ സ്ഥലമാണ്. 600 വര്‍ഷം മുമ്ബാണ് ഈ പേര് വന്നത്. കോട്ടയം രാജാക്കന്മാര് എത്തിയപ്പോള്‍ സ്ഥാപിച്ച ക്ഷേത്രത്തെ മുന്‍ നിര്‍ത്തിയുള്ള പേരാണ്. രാജഭരണ കാലത്താണ് ആ പേര് വന്നത്. സുല്‍ത്താന്‍ ബത്തേരി എന്ന പേര് 200 വര്‍ഷം മുമ്ബ് വന്നതാണ്. ടിപ്പു സുല്‍ത്താന്റെ സൈനിക ക്യാംപ് പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ അടയാളമെന്നോണം ഇട്ട പേരാണ് സുല്‍ത്താന്‍ ബാറ്ററി എന്നത്….
ഈ ഗണപതി വട്ടം എന്ന് പറയുന്ന സ്ഥലത്തിന്റെ പേര് മറ്റൊന്നായിരുന്നു. 12 തെരുവുകളെ സൂചിപ്പിക്കുന്ന കന്നഡ പേരായിരുന്നു അത് എന്നും ഒകെ ജോണി വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ചരിത്രവുമായി ചേര്‍ന്ന് നില്ക്കുന്ന പേരാണെന്നും അത് മാറ്റാന്‍ പാടില്ലെന്നും കവി കല്‍പ്പറ്റ നാരായണന് പ്രതികരിച്ചു. അതിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അര്‍ഹതയില്ല. ജനങ്ങള്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അപഹാസ്യമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം നേതാവ് സികെ ശശീന്ദ്രന് പറഞ്ഞു. തീരെ ജയസാധ്യതയില്ലാത്ത സുരേന്ദ്രന് എന്തും പറയാമല്ലോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ പ്രതികരണം.