കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മാർച്ച് 25-നാണ് കാർത്തിക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ തുടരുകയായിരുന്ന യുവതിക്ക് നാല് ദിവസങ്ങള്‍ക്ക് ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്കാനിങിന് വിധേയയാക്കിയത്. സ്കാനിങില്‍ ഗുരുതര പഴുപ്പ് കണ്ടതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ സ്കാനിങ്ങില്‍ അവസ്ഥ അതീവ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശാസ്ത്രക്രിയ നടത്തി. എന്നാല്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.
കൊടുങ്ങല്ലൂർ ആശുപത്രിയില്‍ നിന്നും ഉണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കുഞ്ഞ് സുരഷിതയാണ്. കാർത്തികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടില്‍ കൊണ്ടുവന്നു സംസ്കരിക്കും.