ചാലക്കുടി: പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ മുപ്പത്തിയൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ചു.മാള ചക്കിങ്ങല്‍ വീട്ടില്‍ നീതു ആണ് മരിച്ചത്.
പ്രസവ ശസ്ത്രക്രിയയ്ക്കായി പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ശസ്ത്രക്രിയക്കു പിന്നാലെ അപസ്മാരമുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു.തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം പോട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുമ്ബ് നല്കിയ അനസ്തേഷ്യയിലെ അപാകതയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നീനുവിന്റെ ബന്ധുക്കള്‍ ചാലക്കുടി പോലീസില്‍ പരാതി നല്കി.