KeralaNEWS

മകൻ തോല്‍ക്കണം എന്ന് ഒരച്ഛനും ആഗ്രഹിക്കില്ല; എ കെ ആന്റണിയെ കെ കരുണാകരന്റെ മക്കൾക്കറിയാവുന്നിടത്തോളം മറ്റാർക്കും അറിയില്ല: പത്മജ വേണുഗോപാൽ

തൃശൂർ: മകൻ തോല്‍ക്കണം എന്ന് ഒരച്ഛനും ആഗ്രഹിക്കില്ലെന്ന് പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ അനില്‍ ആന്റണി പരാജയപ്പെടണമെന്ന എ കെ ആന്റണിയുടെ പരാമർശത്തിലായിരുന്നു  പത്മജയുടെ പ്രതികരണം.

മക്കള്‍ ഏതു പാർട്ടിയില്‍ ആയാലും അങ്ങനെ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നും പത്മജ തൃശൂരില്‍ പറഞ്ഞു.പാർട്ടിയിലിരിക്കെ  കരുണാകരനെ പിന്നിൽ നിന്ന് കുത്തിയവർ ആരാണെന്ന് എല്ലാവർക്കുമറിയാം.ഇന്ന് കെ.മുരളീധരനെ പിന്നില്‍ നിന്നും കുത്താനുള്ള ശ്രമം കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടെന്നും പത്മജ പറഞ്ഞു. തനിക്ക് അത് നന്നായി അറിയാമെന്നും പത്മജ കൂട്ടിച്ചേർത്തു

Signature-ad

തന്റെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ അനില്‍ ആന്റണി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് പരാജയപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി എകെ ആന്റണി പറഞ്ഞിരുന്നു. മകന്റെ പാർട്ടി തോല്‍ക്കണമെന്നും എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ വിജയിപ്പിക്കണമെന്നും ആന്റണി ഇന്നലെ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Back to top button
error: