CrimeNEWS

യുഎസില്‍ മൂന്നാഴ്ച മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

വാഷിങ്ടന്‍: യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‌ലാന്‍ഡിലെ ഒഹിയോയില്‍ മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. അര്‍ഫാത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും എംബസി അറിയിച്ചു.

മൂന്നാഴ്ച മുന്‍പാണ് അര്‍ഫാത്തിനെ കാണാതായത്. അര്‍ഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അര്‍ഫാത്തിനെ കണ്ടെത്താന്‍ അധികൃതരുമായി ചേര്‍ന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അര്‍ഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എംബസി വിവരം നല്‍കിയത്.

Signature-ad

ഹൈദരാബാദ് സ്വദേശിയായ അര്‍ഫാത്ത് കഴിഞ്ഞ വര്‍ഷം മേയിലാണ് ഐടിയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ എത്തിയത്. ഈ വര്‍ഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അര്‍ഫാത്ത്. ഇതില്‍ മിക്കതും വിദ്യാര്‍ഥികളാണ്. യുഎസിലെ കണക്കുകള്‍ പ്രകാരം 2022-23 കാലത്ത് 2.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്.

Back to top button
error: