പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ വരള്‍ച്ച ബാധിത മേഖലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു.
ശശിമല, പാറക്കവല, കുന്നത്ത് കവല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചത്. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് വാഹനത്തില്‍ വെള്ളം എത്തിച്ചുകൊടുക്കുന്നത്.
ഈ പ്രദേശങ്ങളില്‍ കുഴല്‍ കിണറുകള്‍ പോലും വറ്റിയിരിക്കുകയാണ്. കാർഷിക വിളകള്‍ നല്ലൊരു പങ്കും നശിച്ചു. ക്ഷീര മേഖലയില്‍ ഉണ്ടായിരുന്നവർ പശുക്കളെ വിറ്റ് ഒഴിവാക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം പണം മുടക്കിയാണ് പലരും വെള്ളം വീടുകളിലെത്തിച്ചിരുന്നത്.ഈ സാഹചര്യത്തിലാണ് കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് മുൻകൈയെടുത്തത്. വരള്‍ച്ചയുടെ തോത് ഇനിയും ഉയരുന്നപക്ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട അവസ്ഥയാണ്.