NEWSPravasi

പെരുന്നാളിന് യുഎഇയിൽ  9 ദിവസത്തെ അവധി

അബുദാബി: യു എ ഇ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്‌  ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 8 തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് യു എ ഇ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയും ഞായറും യുഎഇയില്‍ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളായതിനാല്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കാൻ ഫെഡറല്‍ ഗവണ്‍മെൻ്റ് ജീവനക്കാർക്ക് ഒമ്ബത് ദിവസത്തെ ഇടവേളയാണ് ലഭിക്കുക.

പൊതുമേഖലയിലെ ജീവനക്കാർക്കെല്ലാം ഈ അവധി ബാധകമായിരിക്കും. അതായത് സർക്കാറിന് കീഴില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ക്കും ഈ അവധി ലഭിക്കും. ശമ്ബളത്തോടെയുള്ള അവധിയായിരിക്കും ഇത്.

Signature-ad

ഇത്രയധികം ദിവസം നീണ്ടുനില്‍ക്കില്ലെങ്കിലും സ്വകാര്യ മേഖലയിലെ കമ്ബനികളും മൂന്നോ നാലോ ദിവസത്തെ അവധി പ്രഖ്യാപിച്ചേക്കും. അതിന് മുന്നോടിയായി ശനിയും ഞായറും വരുന്നതിനാല്‍ അവർക്കും അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന അവധി ലഭിച്ചേക്കും.

പെരുന്നാള്‍ മാസപ്പിറവി കണ്ടാലും ഇല്ലെങ്കിലും അവധി ഔദ്യോഗികമായി ഏപ്രില്‍ 8 ന് ആരംഭിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരം, ചന്ദ്രനെ കാണുന്നത് അനുസരിച്ച്‌ റമദാൻ 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കും. റമദാനിന് ശേഷമുള്ള ശവ്വാല്‍ മാസം ഒന്നാം തിയതിയാണ് ഈദ് അല്‍ ഫിത്തർ, അഥവാ ചെറിയ പെരുന്നാള്‍ ദിനമായി ആഘോഷിക്കുന്നത്.

Back to top button
error: