Lead NewsNEWS

കോട്ടയത്ത് ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കോട്ടയം: ബസിന് അടിയില്‍പ്പെട്ട യുവാവ് മരിച്ചു. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടി.എം.ബേബിയുടെ മകന്‍ വി.ബി.രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപം ഇന്ന് രാവിലെ 8.30 ന് ആയിരുന്നു അപകടം.

കോട്ടയം പൂവന്തുരുത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് അടിയിലേക്ക് വീണ രാജേഷിന്റെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. അതേസമയം, ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബസിനടിയിലേക്ക് വീണത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി.

Back to top button
error: