Fiction

പ്രതിസന്ധികൾക്കു മുന്നിൽ തളരരുത്, അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും വഴി മുന്നിലുണ്ടാവും

വെളിച്ചം

 

Signature-ad

      ആ മരക്കൊമ്പില്‍ ഒരു ആണ്‍കിളിയും പെണ്‍കിളിയും ഇരിക്കുന്നു. അപ്പോഴാണ് മരത്തിന് താഴെ ഒരു വേടന്‍ തങ്ങളെ തന്നെ ലക്ഷ്യം വെച്ച് അമ്പുമായി നില്‍ക്കുന്നത് കണ്ടത്. മുകളിലേക്ക് നമുക്ക് പറക്കാം എന്ന് വിചാരിച്ച് ആണ്‍കിളി മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു പരുന്ത് തങ്ങളെ ഉന്നംവെച്ച് പറക്കുന്നതു കണ്ടു.
‘നമ്മളിലൊരാള്‍ ഇപ്പോള്‍ മരിച്ചുവീഴും.. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ…’
ആണ്‍കിളി പരിതപിച്ചു.

അപ്പോഴാണ് ഒരു പാമ്പ് വന്ന് വേടൻ്റെ കാലില്‍ കൊത്തിയത്. വേദനകൊണ്ട് ഞെട്ടിയപ്പോള്‍ എയ്യാന്‍ വെച്ച അമ്പ് ദിശതെറ്റി. മുകളിലേക്ക് പോയ അമ്പ് താഴ്ന്ന് പറന്നിരുന്ന പരുന്തിന്റെ മേല്‍ തറച്ചു.

മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള ഒരു വഴി അവിടെ വീണ്ടും തുറക്കുകയായിരുന്നു. ദൈവത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ്…

രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലല്ലോ ഇനി എന്ന് വ്യാഥി പൂണ്ടിരിക്കുമ്പോഴായിരിക്കും പുതിയ വെളിച്ചവും പുതിയ വഴികളും നമുക്ക് മുന്നിൽ തെളിയുന്നത്…
അതിജീവനത്തിന്റെ, പ്രതീക്ഷയുടെ വഴികള്‍ നമുക്ക് ചുറ്റുമുണ്ടാകും. അവ കണ്ടെത്താനുളള ശ്രമമാണ് പ്രധാനം. ആ ശ്രമം തളരാതെ തുടരാന്‍ നമുക്ക് സാധിക്കട്ടെ.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം- നിപുകുമാർ

Back to top button
error: