തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.
സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും. ഏപ്രില്‍ 13 വരെയാവും ചന്തകള്‍ പ്രവർത്തിക്കുക.
13 ഇനം സബ്‌സിഡി സാധനങ്ങള്‍ ചന്തകളില്‍ ലഭിക്കും. സപ്ലൈകോ ഉല്‍പ്പന്നങ്ങളും മറ്റ് സൂപ്പർ മാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാകും. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1,630 വില്‍പ്പനശാലകളും ഇതിലുണ്ട്.