KeralaNEWS

ഗൾഫിലേക്ക് കപ്പൽ സർവീസ്; കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു

കൊച്ചി: കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് മിഡില്‍ ഈസ്റ്റ് / ജി.സി.സി രാജ്യങ്ങളിലേക്ക് പാസഞ്ചര്‍/ ക്രൂയിസ് ഷിപ്പ് സര്‍വീസ് നടത്തുന്നിന് അനുഭവപരിചയമുള്ള കമ്ബനികളില്‍ നിന്ന് കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു.
താത്പര്യമുള്ള കമ്ബനികള്‍ക്ക് കേരള മാരിടൈം ബോര്‍ഡിന്റെ വെബ്സൈറ്റ് (https://kmb.kerala.gov.in) സന്ദര്‍ശിച്ച്‌ വിശദാംശങ്ങളും താത്പര്യപത്രം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

താത്പര്യപത്രത്തിന് മുന്നോടിയായുള്ള കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് മാര്‍ച്ച്‌ 27ന് ചേരും. ഇതിനുള്ള രജിസ്‌ട്രേഷനും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +919544410029 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

Signature-ad

കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപയോഗപ്രദമാകും.

Back to top button
error: