KeralaNEWS

എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സില്‍ മത ചിഹ്നം;  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എല്‍ഡിഎഫ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സില്‍ മത ചിഹ്നം ഉപയോഗിച്ചതിനെതിരെ  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എല്‍ഡിഎഫ്.

പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉള്‍പ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സുകള്‍ നീക്കം ചെയ്തിരുന്നു.

Signature-ad

വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകള്‍ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: