ചെന്നൈ: തഞ്ചാവൂരില്‍ അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയ കേസില്‍ 50കാരിയായ സ്‌കൂള്‍ ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂളിലെ ടോയ്‌ലറ്റില്‍ വച്ച് 50കാരിയായ സ്ത്രീ അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് നടപടി. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എജ്യുക്കേഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന സ്ത്രീയാണ് അതേ സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയെ ടോയ്‌ലറ്റിലേക്ക് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.അതേ സ്‌കൂളില്‍ പഠിക്കുന്ന മുതിര്‍ന്ന സഹോദരനോട് കുട്ടി തനിക്ക് ഉണ്ടായ ദുരനുഭവം വിവരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതിന് പിന്നാലെ അഞ്ച് വയസുകാരന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.