IndiaNEWS

ബെംഗളൂരില്‍ കേന്ദ്രമന്ത്രിയും എംപിയുമടക്കം 40 പേര്‍ അറസ്‌റ്റിൽ

ബെംഗളൂരു: കേന്ദ്രമന്ത്രിയും എം.പിയുമടക്കം 40ലധികം പേരെ കസ്റ്റഡിയിയടുത്ത് ബെംഗളൂരു പൊലീസ്.
ബാങ്ക് വിളിക്കിടയില്‍ ഹനുമാൻ ചാലിസ പ്ലേ ചെയ്തതിന് ഹിന്ദു കടയുടമ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച്‌ പ്രതിഷേധിച്ചതിനാണ് ഇവരെ കരുതല്‍ തടങ്കലില്‍ എടുത്തിരിക്കുന്നത്.

കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Signature-ad

ബാങ്കിന്റെ സമയത്ത് ഹനുമാൻ ചാലിസ – ഹിന്ദു ഭക്തിഗാനം വച്ചതിന് മാർച്ച്‌ 17ന് കൃഷ്ണ ടെലികോം ഉടമ മുകേഷിനെ മർദിക്കപ്പെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം.ഇതിനെ തുടർന്ന് നഗറത്ത്‌പേട്ടിലെ ഇടുങ്ങിയ തെരുവുകളില്‍ നിരവധി ഹിന്ദു അനുകൂല സംഘടനകള്‍ പ്രതിഷേധം നടത്തിയത് പ്രദേശത്തെ വ്യാപാരത്തെ ബാധിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടി.

അതേസമയം, മുകേഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

Back to top button
error: