KeralaNEWS

വി എസ് സുനില്‍ കുമാറിനെ വിലക്കണമെന്ന ആവശ്യവുമായി ബിജെപി

തൃശൂർ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനെ വിലക്കണമെന്ന ആവശ്യവുമായി ബിജെപി.

സുനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും മത്സരിക്കുന്നതില്‍ നിന്ന് അതുകൊണ്ട് തന്നെ അദ്ദേഹത്തെ തടയണം എന്നുമാണ് പരാതി.

Signature-ad

എന്‍ഡിഎ ജില്ലാ കോര്‍ഡിനേറ്ററായ അഡ്വ. രവികുമാര്‍ ഉപ്പത്താണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: