IndiaNEWS

ഉത്തർപ്രദേശിൽ ക്ഷേത്രത്തിലെ പാലം തകര്‍ന്ന് 20 പേര്‍ക്ക് പരിക്ക്

മഥുര: ഉത്തർപ്രദേശിലെ ബർസാനയിലെ രാധാ റാണി ക്ഷേത്രത്തില്‍ ഗോവണിപ്പാലം തകർന്ന് 20ഓളം പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രീ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു.ഇതില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നിന്നിരുന്ന പാലമാണു തകർന്നത്.

ക്ഷേത്രത്തില്‍ ആഘോഷത്തിന്‍റെ ഭാഗമായി എറിയുന്ന ലഡു കൈക്കലാക്കാൻ ഭക്തർ ശ്രമിക്കുന്നതിനിടെയാണു സംഭവം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Signature-ad

കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമാനമായ സംഭവങ്ങള്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. 2012 സെപ്റ്റംബറില്‍ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Back to top button
error: