KeralaNEWS

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; പത്തനംതിട്ടയിൽ ഇന്നലെ തകർപ്പൻ മഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്നലെ പത്തനംതിട്ടയിലും കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലും തകർപ്പൻ മഴയാണ് ലഭിച്ചത്.

Back to top button
error: