ചാലക്കുടി: പോട്ടയില്‍ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കല്‍ ജെയ്സന്റെ ഭാര്യ റീജയാണ് (45) മരിച്ചത്.
പോട്ട സുന്ദരികവലയില്‍ വെച്ച് റീജ സഞ്ചരിച്ച സ്കൂട്ടറില്‍ പിക്കപ്പ് വാൻ വന്നിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്ക് പറ്റിയ റീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം.