കൊൽക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ മെത്തിയ ബ്രൂസില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടത്തിനടിയില്‍ കുടുങ്ങിയ 15 പേരെ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
കൂടുതൽ ആളുകൾ കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.