സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് എത്തിയ പ്രവർത്തകർക്ക് സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ നയങ്ങള്‍ തിരിച്ചറിയുന്നതുകൊണ്ടാണ് പ്രാദേശിക നേതാക്കള്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേർന്നത്. ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലേക്ക് കേരളവും നീങ്ങുന്നു എന്ന സൂചനയാണ് ഇത് വ്യക്തമാകുന്നത്. രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും ഭരണത്തില്‍ വരുമെന്ന് ഉറപ്പായ സാഹചര്യമാണ്. ആ സാഹചര്യം കേരളത്തില്‍ സി.പി.എമ്മിലും കോണ്‍ഗ്രസിലും വലിയ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ് എന്നും വി.മുരളീധരൻ പറഞ്ഞു.
കോണ്‍ഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റി മുൻ അംഗം പി. രഘുനാഥൻ നായർ, സി.പി.ഐ വാമനപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.പ്രമദ ചന്ദ്രൻ, സി.പി.എം വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി മുൻ അഗംർ ബി. ശോഭന, ആർ.എം.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എ. പ്രദീപ് എന്നിവർ ബി.ജെ.പിയില്‍ ചേർന്നു. ഇവരെ കേന്ദ്രമന്ത്രി വി. മുരളീധരൻ ഷാള്‍ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.