ചെന്നൈ: തമിഴ്നാട്ടില്‍ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചു. മധുരയില്‍ സിറ്റിങ് എംപി വെങ്കിടേശൻ വീണ്ടും മത്സരിക്കും.ദിണ്ടിഗലില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ സ്ഥാനാർഥിയാവും.
സംസ്ഥാനത്ത് കോയമ്ബത്തൂരിലും മധുരയിലുമാണ് സിപിഎം കഴിഞ്ഞ തവണ മത്സരിച്ചത്. രണ്ടിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നു.
ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഎം മത്സരിക്കുന്നത്. കോയമ്ബത്തൂര്‍ സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാല്‍ ബിജെപി കോയമ്ബത്തൂര്‍ സീറ്റില്‍ ശക്തമായ മത്സരം കാഴ്ചവെക്കാൻ തയ്യാറെടുത്ത സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ഡിഎംകെ തിരിച്ചെടുത്തത്. പകരം ദിണ്ടിഗല്‍ സീറ്റ് നല്‍കുകയായിരുന്നു.