KeralaNEWS

രാജീവ് ചന്ദ്രശേഖര്‍ സ്വന്തം മണ്ഡലത്തില്‍ പോകുന്നത് ഗൂഗിള്‍ മാപ്പിട്ട്: കെ.ബി. ഗണേഷ്കുമാര്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖരൻ ഗൂഗിള്‍ മാപ്പ് ഇട്ടാണ് സ്വന്തം മണ്ഡലത്തില്‍ എത്തുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ.

പാർലമെന്‍റില്‍ മോദിക്കെതിരെ വിമർശിച്ചെന്ന് അവകാശപ്പെടുന്ന ടി.എൻ. പ്രതാപൻ എംപിക്ക് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നല്‍കാതെ ചവറ്റുകൊട്ടയിലെറിഞ്ഞെന്നും ഗണേഷ്കുമാർ പരിഹാസിച്ചു. ഉമ്മൻ‌ ചാണ്ടിയുടെ മകൻ എംഎല്‍എ ആയതുകൊണ്ട് ഇപ്പോള്‍ ബിജെപിയില്‍ പോകുന്നില്ല. അത് കഴിഞ്ഞാല്‍ അയാളും പോകുമെന്നാണ് താൻ കരുതുന്നത്. ബിജെപിക്ക് ആളെ പിടിച്ചു കൊടുക്കുന്ന പാർട്ടി ആയി കോണ്‍ഗ്രസ് മാറിയെന്നും ഗണേഷ്കുമാർ പറഞ്ഞു.

Signature-ad

എല്‍ഡിഎഫിന്‍റെ 99 എംഎല്‍എമാരെ ചലിപ്പിക്കാൻ ബിജെപിക്ക് കഴിയുമോയെന്ന് ഗണേഷ് കുമാർ ചോദിച്ചു. പണത്തിനു വഴങ്ങില്ല ഞങ്ങള്‍, ഒറ്റക്കെട്ടാണ്. എല്‍ഡിഎഫില്‍ നിന്ന് ആരേയും കിട്ടില്ല. കിട്ടുന്നെങ്കില്‍ അത് വല്ല കൂതറയുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: