ശ്രീനഗർ: പൗരത്വ ഭേദഗതി നിയമത്തിന്റെ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാനുള്ള നീക്കം സാമുദായിക സംഘര്‍ഷത്തിന് കാരണമാവുമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
ബിജെപിയുടെ കെണിയില്‍ വീഴരുത്, പ്രത്യേകിച്ച് മുസ്ലിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.ഈ വിഷയത്തിൽ കേരളവും തമിഴ്നാടും എത്ര പക്വതയോടെയാണ് ഇടപെട്ട് ഇരിക്കുന്നതെന്നും മുഫ്തി പറഞ്ഞു.
റോഡിലിറങ്ങി പ്രതിഷേധിക്കേണ്ട കാര്യമില്ല. വോട്ടിന്റെ ശക്തി ഉപയോഗിച്ച് മറുപടി നല്‍കേണ്ട സമയമാണിത്. ഭരണഘടനാ പോരാട്ടമാണ്. സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു.
യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സിഎഎ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇത് മുസ്ലിം വിരുദ്ധവും മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വച്ചിട്ടുള്ളതുമാണ്.കൃത്യമായ മറുപടി കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നൽകിയിട്ടുണ്ട് -മുഫ്തി പറഞ്ഞു.