മോഡി സർക്കാരിന് ഒരു സന്ദേശം നൽകാനാണ് ട്രാക്ടർ പരേഡ് എന്ന് സമരസമിതി നേതാക്കൾ. ജോലി പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ഇനി മടങ്ങുമെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.
അക്രമസംഭവങ്ങൾ അപലപനീയമാണ്. പ്രക്ഷോഭത്തിന് ഇടയിലേക്ക് ചിലർ നുഴഞ്ഞുകയറി. പങ്കെടുത്ത എല്ലാ കർഷകർക്കും സമരസമിതി നന്ദി അറിയിച്ചു.
അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര യോഗം നടന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹിയിലെ പലയിടങ്ങളിലും ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്.