
ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കാറില്‍ വന്‍തോതില്‍ രാസലഹരി കടത്തിയ നൈജീരിയന്‍ പൗരന് പിടിയിൽ.
കുപ്രസിദ്ധ ലഹരി ഇടപാടുകാരനായ ചിബേര മാക്സ് വെല്ലിനെ ബംഗളൂരുവിലെ വിജയനഗറില്‍ നിന്നാണ് എറണാകുളം എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള എസിപി സ്ക്വാഡും മരട് പോലീസ് ഇന്‍സ്പെക്ടര്‍ സജുകുമാറിന്റെ കീഴിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
രണ്ടുവര്‍ഷമായി ബംഗളൂരു കേന്ദ്രീകരിച്ച് ഇയാള്‍ ലഹരി വില്പന നടത്തിവരുകയായിരുന്നു. മാര്‍ച്ച് രണ്ടിന് ഇരു സംഘങ്ങളും ഒരുമിച്ച് നടത്തിയ വാഹനപരിശോധനയില്‍ ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ സെല്വന്(29), ഇയാള്‍ക്ക് വാഹനവും പണവും നല്കി സഹായിക്കുന്ന കിരണ്‍(40), സന്ദീപ്(34) എന്നിവരെ പിടികൂടിയിരുന്നു.ഇവരിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ 30 തവണ ബംഗളൂരുവില്‍നിന്നും രാസലഹരി ഇയാൾ കാറില്‍ കേരളത്തിലേക്ക് കടത്തിയതായി പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.






