കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലെ പലയിടങ്ങളിലും ഇന്റർനെറ്റ് റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാണ് ഇന്റർനെറ്റ് നിരോധനം.
സിംഗു അതിർത്തി, ഗാസിപുർ അതിർത്തി, തിക്രി അതിർത്തി, മുഖർബാ ചൗക്, നങ്ങലോയ് എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത് എന്നാണ് സൂചന.
അതേസമയം ഡൽഹിയിൽ കർഷകരും പൊലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാതെ ഡൽഹിയിൽ നിന്ന് മടങ്ങില്ല എന്നാണ് കർഷകരുടെ പ്രഖ്യാപനം. വിവാദമായ 3 കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാണ് കർഷകരുടെ ആവശ്യം.