KeralaNEWS

പത്രവായനയ്ക്ക് ഗ്രേസ് മാര്‍ക്ക്; സ്‌കൂളുകളില്‍ ‘വായനോത്സവം’

തിരുവനന്തപുരം: കുട്ടികളില്‍ പത്രവായന പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളുകളില്‍ വായനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പത്രവായനയ്ക്കു ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതു ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത, ദിനപത്രങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളില്‍ പത്രവായന ഉള്‍പ്പെടെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സ്‌കൂളുകളില്‍ വായന പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗരേഖ എസ്.സി.ഇ.ആര്‍.ടി. ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

Signature-ad

ദിവസവും കുട്ടികള്‍ പത്രം വായിക്കുന്നത് ഉറപ്പാക്കല്‍, വായനയ്ക്കു പ്രത്യേക പീരിയഡ്, പത്രവാര്‍ത്തകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍, കുറിപ്പ് തയ്യാറാക്കല്‍, വായന പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകള്‍ തുടങ്ങീ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: