റിപ്പബ്ലിക് ദിനത്തിൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി മുദ്രാവാക്യമുയർത്തി ആരംഭിച്ച കർഷക മാർച്ച് ഡൽഹിയെ കോരിത്തരിപ്പിച്ചു മുന്നോട്ടുപോവുകയാണ്. മാർച്ച് പൊലീസ് തടഞ്ഞു. കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും ഉണ്ടായി.
മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തേ ആയിരുന്നു കർഷക മാർച്ച് ആരംഭിച്ചത്. 12 മണി മുതൽ 5 മണി വരെ ആയിരുന്നു പോലീസ് അനുവദിച്ച സമയം. എന്നാൽ തങ്ങൾ സമരത്തിനാണ് വന്നതെന്നും പരേഡിനല്ല എന്നും മുദ്രാവാക്യമുയർത്തി കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങി.
അതേസമയം ഡൽഹിയിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഇന്ത്യാ ഗേറ്റിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥിൽ എത്തിയത്. പിന്നാലെ രാഷ്ട്രപതിയുടെ രാജ്പഥിൽ എത്തി . തുടർന്ന് പരേഡിൽ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു.