കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) നിയമം പ്രാഫല്യത്തിലാക്കാന്‍ പറ്റുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.
ഐ എസ് എല്ലില്‍ ഇപ്പോഴുള്ള ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ മിക്കതും വിവാദമാകുന്നതോടെയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ തീരുമാനം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വാര്‍ നിയമം വേണമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെയും അഭിപ്രായം. വാര്‍ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി അഞ്ച് ഏജന്‍സികളെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമീപിച്ചിട്ടുണ്ട്.
ഐഎസ്‌എല്ലിൽ വാർ നിയമം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച് ആയിരുന്നു.കഴിഞ്ഞ സീസണിൽ ബംഗളൂരുമായുള്ള മത്സരത്തെ തുടർന്ന് പ്രതിഷേധിച്ച വുകമനോവിച്ചിന് 8 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.