KeralaNEWS

വനിതാ എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ കൊല്ലത്ത് മൂന്ന് പേർ പിടിയിൽ; സംഭവം ക്ഷേത്രോത്സവത്തിനിടെ

കൊല്ലം: അരിപ്പ അമ്മയമ്ബലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിതാ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍.

വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കായിരുന്നു മൂവരും ചേർന്ന് പോലീസുകാരെ മർദ്ദിച്ചത്.

Signature-ad

വനിതാ എസ്‌ഐയെ തടഞ്ഞുവച്ച് ഉപദ്രവിക്കുകയായിരുന്നു.ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് പോലീസുകാർക്ക് മർദ്ദനമേറ്റത്.വനിതാ എസ്ഐയെ ഉപദ്രവിക്കുന്നത് കണ്ട് ചുറ്റും കൂടി നൃത്തം വച്ച കണ്ടാല്‍ അറിയാവുന്ന അൻപത് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, കൃത്യനിർവ്വഹണം തടസപ്പെടുത്തല്‍ പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് .

Back to top button
error: