കോഴിക്കോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് ദേഹത്തുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻദേവ് (14) ആണ് മരിച്ചത്.
കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂള്‍ എട്ടാംക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
പണിക്കാർ നിർമാണം നിർത്തി പോയതിനുശേഷം വീടിന്റെ പോർച്ചിന് മുകളില്‍ക്കയറി അവിടെ വൃത്തിയാക്കുന്നതിനിടെ മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടർന്ന് അഭിൻദേവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശോഭനയാണ് അഭിൻദേവിന്റെ അമ്മ. സഹോദരങ്ങള്‍: അമല്‍ദേവ്, അതുല്‍ദേവ്. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം.