NEWS
സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000-25000, കൂടിയ ശമ്പളം 1.4 ലക്ഷം,പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ
ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ, കുറഞ്ഞ ശമ്പളം സാധ്യത 23000 മുതൽ 20,000 വരെ കൂടിയത് ഒരു ലക്ഷത്തി നാൽപതിനായിരം രൂപ.
കുറഞ്ഞ ശമ്പളം നിലവിൽ 16500 രൂപയും കൂടിയ ശമ്പളം 120000 രൂപയുമാണ്. കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് കൂടുതൽ വർധനവും കൂടിയ ശമ്പളം വാങ്ങുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള വർധനവുമാണ് കമ്മീഷൻ ശുപാർശ ചെയ്യാൻ സാധ്യത.
ശമ്പളവും പെൻഷനും വർധിക്കുന്നതോടെ ഈ ഇനത്തിലുള്ള സർക്കാരിന്റെ സാമ്പത്തിക ബാധ്യതയുടെ വർധന 10 ശതമാനത്തിൽ കൂടുതരുത് എന്നാണ് സർക്കാരും ശമ്പളകമ്മീഷൻ തമ്മിലുള്ള ധാരണ. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്.12 ശതമാനം വരെ വർധന വരുത്താൻ ആയിരുന്നു ആദ്യത്തെ തീരുമാനം.