ദോഹ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ ചുഴലി സ്വദേശിയായ വിദ്യാർഥി ഖത്തറില്‍ മരിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്‌കൂള്‍ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമായ മുഹമ്മദ് ഷദാൻ (10) ആണ് സിദ്ര ആശുപത്രിയില്‍ മരിച്ചത്.
അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷദാൻ.
പിതാവ്: ഷാജഹാൻ, മാതാവ്: ഹഫ്സീന.