IndiaNEWS

ബിജെപി നേതാവിനെ മാവോയിറ്റുകള്‍ വെട്ടിക്കൊന്നു

ബീജാപ്പൂർ: ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെട്ടിക്കൊന്നു. ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലാണ് സംഭവം.

തിരുപ്പതി കട്ല (40) എന്ന പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍ മാവോയിസ്റ്റുകളുടെ ഹിറ്റ് സ്‌ക്വാഡ് ആക്രമിക്കുകയായിരുന്നു.

ജന്‍പാഡ് പഞ്ചായത്ത് അംഗമായ കട്ല ടോയ്നാര്‍ ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലപ്പെടുന്നത്. ഏഴ് പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തെ കഠാരയും മഴുവും ഉപയോഗിച്ച്‌ വെട്ടി വീഴ്ത്തി.

Signature-ad

വഴിയാത്രക്കാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: