
ആക്രമണത്തില്‍ ദിമിത്രിയോസ് ഡയമാന്റികോസിനു പിന്തുണ നല്‍കാന്‍ മറ്റു താരങ്ങള്‍ക്കു കഴിയാത്തതു ബ്ലാസ്‌റ്റേഴ്‌സിനെ വലച്ചു. 43-ാം മിനിറ്റി-ല്‍ ദിമിത്രിയോസിന്റെ ഒരു ഷോട്ട് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിനെ പരീക്ഷിച്ചു. മുഴുനീള ഡൈവിങ്ങിലൂടെയാണു ഗുര്‍പ്രീത് അപകടമൊഴിവാക്കിയത്. ഒന്നാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ വുകുമാനോവിച് ഐമനെ ഇറക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തിനു മൂര്‍ച്ച കൂടി. 87-ാം മിനിറ്റില്‍ ഫെഡോര്‍ ചെര്‍നിചിനാണ് കളിയിലെ ഏറ്റവും നല്ല അവസരം ലഭിച്ചത്. താരത്തിനു ലക്ഷ്യം കാണാനായില്ല. പിന്നാലെ ഹെര്‍ണാണ്ടസിലൂടെ ബംഗളുരു ലീഡ് നേടി. ശിവാള്‍ഡോയുടെ ക്രോസിനെയാണു സാവി ഗോളിലേക്കു വഴിതിരിച്ചത്.
അതേസമയം കൊച്ചിയിലെ ആദ്യപാദത്തിൽ ബംഗളൂരുവിനെതിരെ 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.13ന് മോഹന്‍ബഗാനെതിരെ കൊച്ചിയില്‍ വെച്ചാണ് കൊമ്ബന്‍മാരുടെ അടുത്ത മത്സരം.






