KeralaNEWS

യാത്രക്കാരില്ല; എന്നിട്ടും പാലക്കാട്ടേക്ക് നീട്ടാതെ ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത്

പാലക്കാട്: യാത്രക്കാരില്ലാത്തതിന്റെ പേരിൽ ബംഗളൂരു-കോയമ്ബത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയം മാറ്റുന്നു.ഈ മാസം 11 മുതലാണ് പുതിയ സമയം.

നിലവില്‍ ഉച്ചയ്ക്ക് 1.40ന് ബംഗളൂരു കന്‍റോണ്‍മെന്‍റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയക്രമം അനുസരിച്ച്‌ 2.20നാകും പുറപ്പെടുക.കോയമ്ബത്തൂരില്‍നിന്ന് പുലർച്ച അഞ്ചിന് പുറപ്പെട്ടിരുന്ന ട്രെയിൻ 7.25നാണ് ഇനി പുറപ്പെടുക.

Signature-ad

ഡിസംബർ അവസാനം സർവിസ് തുടങ്ങിയ ഈ ട്രെയിൻ പാലക്കാട് നിന്നും ആരംഭിക്കത്തക്കവിധമാണ് ദക്ഷിണ റയിൽവേ പ്ലാൻ ചെയ്തത്.എന്നാൽ കോയമ്പത്തൂർ ബിജെപി ഘടകത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് കോയമ്പത്തൂരിൽ നിന്നും സർവീസ് പുനം:ക്രമീകരിച്ചത്.

പല ദിവസങ്ങളിലും യാത്രക്കാരില്ലാതെയാണ്  ട്രെയിൻ ഇപ്പോൾ ഓടുന്നത്.തുടർന്നാണ് സമയമാറ്റം.പുതുക്കിയ സമയമനുസരിച്ച്‌ ബംഗളൂരു കന്‍റോണ്‍മെന്‍റ് – കോയമ്ബത്തൂർ വന്ദേഭാരത് (20641) വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 2.20ന് പുറപ്പെട്ട് ഹൊസൂർ (3.10), ധർമപുരി (4.42), സേലം (5.57), ഈറോഡ് (6.47), തിരുപ്പൂർ (7.31) വഴി രാത്രി 8.45ന് കോയമ്ബത്തൂർ ജങ്ഷനിലെത്തും.

കോയമ്ബത്തൂർ- ബംഗളൂരു കന്‍റോണ്‍മെന്‍റ് വന്ദേഭാരത് (20642) കോയമ്ബത്തൂരില്‍നിന്ന് രാവിലെ 7.25ന് പുറപ്പെട്ട് തിരുപ്പൂർ (8.03), ഈറോഡ് (8.42), സേലം (9.32), ധർമപുരി (10.51), ഹൊസൂർ (12.03) വഴി ഉച്ചക്ക് 1.50ന് കന്‍റോണ്‍മെന്‍റിലെത്തും.

അതേസമയം ട്രെയിൻ പാലക്കാട്ടേക്കോ ഷൊർണ്ണൂരിലേക്കോ നീട്ടിയാൽ ലാഭകരമാകുമെന്നാണ് ദക്ഷിണ റയിൽവേയുടെ വിലയിരുത്തൽ.കോയമ്പത്തൂർ- ബംഗളൂരു 377 കിലോമീറ്റർ ദൂരം ആറു മണിക്കൂർ 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് എത്തുന്നുണ്ട്.ഇനി ഷൊർണ്ണൂരിലേക്ക് നീട്ടിയാൽ പോലും ഇടയ്ക്കു പാലക്കാട് എന്ന ഒറ്റ സ്റ്റേഷൻ മാത്രമാണ് അധികമായി വരുന്നത്.കോയമ്പത്തൂർ- ഷൊർണൂർ 99 കിലോമീറ്ററുമാണ് ദൂരം.

കോയമ്ബത്തൂരിൽ സർവീസ് അവസാനിപ്പിച്ചാൽ വന്ദേഭാരത് റെയിൽവേയ്ക്ക് പ്രയോജനമില്ലെന്ന വിലയിരുത്തലാണ് ആദ്യം മുതൽ തന്നെ ദക്ഷിണ റയിൽവേ പങ്ക് വച്ചിരുന്നത്.അതേസമയം പാലക്കാട്ടേക്ക് നീട്ടിയാൽ പോലും സർവീസ് ലാഭകരമാകുമെന്നും ദക്ഷിണ റയിൽവേ പറയുന്നു.

 

അതേസമയം കഴിഞ്ഞ ദിവസം ദക്ഷിണറെയില്‍വേയ്ക്ക് ലഭിച്ച വന്ദേഭാരത് ട്രെയിൻ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുമെന്ന് സൂചന.

രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും. തിരിച്ച്‌ ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും. തൃശ്ശൂർ, പാലക്കാട്, കോയമ്ബത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയില്‍വേവൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണറെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം – ബെംഗളുരു. ഈ റൂട്ടില്‍ പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി നേരത്തെ തന്നെ റയില്‍വെ തയ്യാറാക്കുന്നുവെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞദിവസമാണ് ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ ദക്ഷിണറെയില്‍വേയ്ക്ക് ലഭിച്ച ട്രെയിനാണ് എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത്.

Back to top button
error: