ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇവിടെ മാത്തച്ചന് പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തില്‍ കിണറിനകത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.
തളിപ്പറമ്ബ് അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.പയ്യാവൂര്‍ സ്വദേശിയായ മത്തച്ചന് വര്‍ഷങ്ങളായി തളിപ്പറമ്ബിലാണ് താമസം.
കണ്ണൂര്‍ജില്ലയിലെ പ്രമുഖ വ്യവസായ സംരഭകനായിരുന്ന അദ്ദേഹം നേതൃത്വം നല്കുന്ന സ്ഥാപനങ്ങളില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്്. സംസ്ഥാനമാകെ അറിയപ്പെടുന്ന വ്യവസായ സംരംഭമാണ് തുളുവനാനിക്കല്‍ പൈപ്പ്സ്. കേരളത്തില്‍ മുഴുവനും സ്ഥാപനത്തിന് വിതരണ ശൃംഖലയുണ്ട്.
സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.