കൊല്ലം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊല്ലം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഉസ്ബക്കിസ്ഥാനില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
മനയില്‍കുളങ്ങര എംആര്‍എ ഗാര്‍ഡന്‍സ്-25 സാബത്ത് വില്ലയില്‍ നസ്മല്‍ നവാസ്(21) ആണ് മരിച്ചത്.
ഉസ്ബക്കിസ്ഥാനിലെ ബുക്കാര സ്റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാത്രി മരിച്ചതായാണ് വിവരം.
മൃതദേഹം നാട്ടിലെത്തിച്ച് കടപ്പാക്കട മക്കാനി പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. നവാസ് ഷൗക്കത്തലിയുടെയും സലീന നവാസിന്റേയും മകനാണ്. സഹോദരങ്ങള്‍: നബിന് ഷാ (യുകെ), സല്മാന്.