
ഇപ്പോഴിതാ മലേഷ്യയിലേക്ക് എയർ ഏഷ്യ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് പറക്കാൻ ചെലവ് കുറഞ്ഞ പാക്കേജാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് ഈ ഓഫർ ഉള്ളതിമാല്‍ മലയാളികള്‍ക്കും മലേഷ്യയില്‍ നിന്നുള്ള ചെലവ് കുറഞ്ഞ യാത്ര പ്രയോജനപ്പെടുത്താം.
എയര്‍പോര്‍ട്ട് നികുതി, ഇന്ധന സര്‍ചാര്‍ജ്, മറ്റു ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.249 മലേഷ്യന്‍ കറൻസി റിങ്ഗിറ്റ് (4,325 രൂപ) മുതലാണ് കുറഞ്ഞ നിരക്ക് ആരംഭിക്കുന്നത്. എന്നാല്‍ നിശ്ചിത തിയതിക്ക് മുൻപായി ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കണം എന്നതാണ് നിബന്ധന.
ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുവാൻ മാര്‍ച്ച് 10 വരെ ബുക്കിംഗ് നടത്താം. മാത്രമല്ല, 2024 നവംബര്‍ 30 ന് മുന്‍പ് ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര നടത്തുകയും വേണം. അതേതസമയം ക്വലാലംപൂർ- തിരുവനന്തപരും യാത്രക്കാർ ഏപ്രില്‍ 21 മുതല്‍ 2025 മാര്‍ച്ച് 19ന് ഉള്ളില്‍ യാത്ര നടത്തണം.
തിരുവനന്തപുരവും കൊച്ചിയും കൂടാതെ കൊല്‍ക്കത്ത, തിരുച്ചിറപ്പള്ളി, ഹൈദരബാദ്, ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, അഹമ്മദാബാദ്, ജയ്പൂര്‍, അമൃത്സർ തുടങ്ങിയ നഗരങ്ങിലേക്കും ക്വലാലംപൂരില്‍ നിന്ന് ഓഫർ യാത്ര നല്കുന്നുണ്ട്.
മലേഷ്യയുടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുന്നത്. 2023 ഡിസംബർ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. മലേഷ്യയിലേക്ക് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
ഏതു ബജറ്റില്‍ സന്ദർശിക്കുന്നവർക്കും അവർ ചെലവഴിക്കുന്ന പണത്തിന് മൂല്യം നല്‍കുന്ന രാജ്യമാണ് മലേഷ്യ. താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ചെലവ് വളരെ കുറവാണിവിടെ. ഭൂമധ്യരേഖയോട് ചേർന്ന് കിടക്കുന്ന മലേഷ്യ വർഷത്തില്‍ ഭൂരിഭാഗവും ചൂടും ഈർപ്പവും നല്ല ആർദ്രവുമായ കാലാവസ്ഥയായിരിക്കും.
ക്വലാലംപൂര്‍ ആണ് മലേഷ്യയില്‍ ഏറ്റവുമധികം ആളുകളെത്തുന്ന സ്ഥലം പെട്രോണാസ് ടവർ, ജലാൻ പെറ്റാലിങ് സ്ട്രീറ്റ്, .ജലാൻ ദമൻസാര ദേശീയ മ്യൂസിയം, വും കെ എല്‍ ടവർ, സീ അക്വാറിയം, ബാട്ടു ഗുഹ, മെലാക്ക, പെനാങ്, ലങ്കാവി, കുച്ചിങ്, ജോർജ് ടൗണ്‍ തുടങ്ങിയവയാണ് ഇവിടെ കൂടുതല്‍ ആളുകള്‍ സന്ദർശിക്കുന്ന സ്ഥലങ്ങള്‍.






