KeralaNEWS

പട്ടാപ്പകൽ ചിട്ടിയുടമയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷണം; യുവതി പിടിയിൽ

തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണ്ണമാലയും കവർന്ന കേസിൽ പ്രതി പിടിയിൽ.
പാലക്കാട് കരിമ്പുഴ തോട്ടറ പടിഞ്ഞാറേത്തിൽ ഫസീല (35) ആണ് പിടിയിലായത്. പാലക്കാടുള്ള വീട്ടിൽ നിന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30 യോടെ തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലായിരുന്നു നഗരത്തെ നടുക്കി അക്രമം നടന്നത്. ലയൺസ് ക്ലബ് റോഡിൽ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോൻ (75)നെയാണ് പ്രതി ആക്രമിച്ചത്.

 

Signature-ad

പർദ ധരിച്ചെത്തിയ ഇവർ ഉടമയുടെ മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തി കുഴമ്പ് രൂപത്തിൽ ആക്കിയ മിശ്രിതം ഒഴിച്ചു. പിന്നാലെ ഉടമയെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണ മാലയും ലോക്കറ്റും ഉൾപ്പടെ മൂന്ന് പവനും, പതിനായിരം രൂപയും തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.

Back to top button
error: