പാട്ന: ആര്.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ജന്‍ വിശ്വാസ് യാത്രയ്ക്കിടെ അപകടം. യാത്രയെ അനുഗമിച്ച പൊലീസിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ആറു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബിഹാറിലെ പൂര്‍ണിയയില്‍ ഇന്നലെ രാത്രിയാണ് അപകടം. വാഹനത്തിന്റെ ഡ്രൈവര്‍ കൂടിയായ പൊലീസ് ഉദ്യോഗസ്ഥന് ഹലീം ആലമാണു മരിച്ചത്. പരിക്കേറ്റവരെല്ലാം പൂര്‍ണിയയിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജന്‍ വിശ്വാസ് യാത്രയില്‍ അകമ്പടി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍നിന്നു വന്ന കാറില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഹലീം ആലം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഫെബ്രുവരി 20നാണ് തേജസ്വി യാദവ് ബിഹാര്‍ യാത്രയ്ക്കു തുടക്കമിട്ടത്. സംസ്ഥാനത്തെ 38 ജില്ലകളിലൂടെയാണു യാത്ര.